Thursday, July 28, 2011

ഇല്ലം

"എവിടെയെങ്കിലും മരണം ആകസ്മികമായി കടന്നെത്തിയാല്‍ അത് സ്വാഗതം ചെയ്യപ്പെടട്ടെ. പക്ഷെ അപ്പോഴേക്ക് നമ്മുടെ ഈ പോര്‍വിളി സ്വീകാര്യമായ കര്‍ണങ്ങളില്‍ പതിക്കുകയും നമ്മുടെ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ മറ്റൊരു കരം ഉയരുകയും ചെയ്തിരിക്കണം..."
- ചെഗുവേര

"ആയുധങ്ങള്‍ ശത്രുവിന്റെ നേര്‍ക്ക്‌ പ്രയോഗിക്കനുള്ളതാണ്. ആരാണ് ശത്രുക്കള്‍? ജനിച്ചുപോയ രാജ്യത്തിന്‍റെ ഭരണാധികാരി നിര്‍ദ്ദേശിച്ചത്കൊണ്ട് തോക്കെടുക്കേണ്ടി വന്ന സൈനികനോ? യുദ്ധം അവന്റെ തീരുമാനമല്ല. അവന്‍ കേവലം അജ്ഞാനുവര്‍ത്തി മാത്രം..."

"ഇന്ത്യയില്‍ യുവജനങ്ങള്‍ അനാഥരാണ്. ആദര്‍ശങ്ങള്‍ തകരുന്നത് കണ്ടുകണ്ട് മൂല്യങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട അവര്‍ അക്രമത്തിന്റെ മാര്‍ഗം അവലംബിക്കുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും? അവര്‍ക്ക് അവരുടെ ഭൂമിയും ആകാശവും നല്‍കുക. അതില്‍ കുറഞ്ഞ യാതൊന്നും പ്രശ്നപരിഹാരത്തിന് സഹായകമാവില്ല..."

"സ്വപ്നങ്ങളുടെ തണുപ്പും അനുഭവങ്ങളുടെ ചൂടും ഇണചേരുന്ന മുഹൂര്‍ത്തത്തിനുവേണ്ടി അവള്‍ ഒരുങ്ങി നിന്നു..."
- ജോര്‍ജ് ഓണക്കൂര്‍ (ഇല്ലം)

No comments: