Thursday, July 28, 2011

ഇല്ലം

"എവിടെയെങ്കിലും മരണം ആകസ്മികമായി കടന്നെത്തിയാല്‍ അത് സ്വാഗതം ചെയ്യപ്പെടട്ടെ. പക്ഷെ അപ്പോഴേക്ക് നമ്മുടെ ഈ പോര്‍വിളി സ്വീകാര്യമായ കര്‍ണങ്ങളില്‍ പതിക്കുകയും നമ്മുടെ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ മറ്റൊരു കരം ഉയരുകയും ചെയ്തിരിക്കണം..."
- ചെഗുവേര

"ആയുധങ്ങള്‍ ശത്രുവിന്റെ നേര്‍ക്ക്‌ പ്രയോഗിക്കനുള്ളതാണ്. ആരാണ് ശത്രുക്കള്‍? ജനിച്ചുപോയ രാജ്യത്തിന്‍റെ ഭരണാധികാരി നിര്‍ദ്ദേശിച്ചത്കൊണ്ട് തോക്കെടുക്കേണ്ടി വന്ന സൈനികനോ? യുദ്ധം അവന്റെ തീരുമാനമല്ല. അവന്‍ കേവലം അജ്ഞാനുവര്‍ത്തി മാത്രം..."

"ഇന്ത്യയില്‍ യുവജനങ്ങള്‍ അനാഥരാണ്. ആദര്‍ശങ്ങള്‍ തകരുന്നത് കണ്ടുകണ്ട് മൂല്യങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട അവര്‍ അക്രമത്തിന്റെ മാര്‍ഗം അവലംബിക്കുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും? അവര്‍ക്ക് അവരുടെ ഭൂമിയും ആകാശവും നല്‍കുക. അതില്‍ കുറഞ്ഞ യാതൊന്നും പ്രശ്നപരിഹാരത്തിന് സഹായകമാവില്ല..."

"സ്വപ്നങ്ങളുടെ തണുപ്പും അനുഭവങ്ങളുടെ ചൂടും ഇണചേരുന്ന മുഹൂര്‍ത്തത്തിനുവേണ്ടി അവള്‍ ഒരുങ്ങി നിന്നു..."
- ജോര്‍ജ് ഓണക്കൂര്‍ (ഇല്ലം)

Wednesday, July 27, 2011

ഒരു വഴിയും കുറെ നിഴലുകളും

ആശിച്ചതു കയ്യില്‍ കിട്ടിയാല്‍ രുചി പോകുമോ? ചങ്ങല മുറുകി ഇരിക്കുമ്പോഴേ വൈരാഗ്യമുള്ളൂ എന്നോ? അഴഞ്ഞു തുടങ്ങിയാല്‍ പിന്നെയും വേദന എന്നോ?

വേദനിപ്പിച്ചാല്‍ ഏറ്റആള്‍ക്ക് ഏല്‍പിച്ച ആളുടെമേല്‍ അധികാരം കിട്ടുകയായി അതോടെ. വേദനയിലൂടെയല്ലേ സ്നേഹത്തിന്റെ കണ്ണികള്‍ മുറുകുന്നത്. - രാജലക്ഷ്മി (ഒരു വഴിയും കുറെ നിഴലുകളും)

Tuesday, July 26, 2011

Fault

If you misunderstood me it’s not my fault,
For it’s you who didn't understand me.
I don’t want to be anyone else for,
I am what I am and I am happy with what I am,

If you expected something else from me, it’s your fault,
It’s that you saw someone else in me, who I really am not,
If you loved me for what I am not,
I should not be blamed for that.

For never did I tell or did you ask who I am,
Yes, I agree I offered you dreams,
But all those had a string attached to them.
That I’ll remain as me, for I don’t want to be someone else !!!


Monday, July 25, 2011

Back to childhood....

Back to good old childhood. I have only very few reasons to love my childhood... the reading habit I had is the most important of all of them. Once I was a vivid reader but somehow, somewhere I lost it. Now trying to get back to it. Now reading ഒരു വഴിയും കുറെ നിഴലുകളും: രാജലക്ഷ്മി.

Sunday, July 24, 2011

മരണം

കുട്ടിക്കാലത്ത് തന്നെ മറന്നു പോയ കാര്യങ്ങള്‍ പെട്ടന്ന് ഓര്‍മ്മ വരുന്നതും മരിച്ചു പോയവരെ സ്വപ്നം കാണുന്നതും മരണം അടുത്ത് വരുന്നതിന്റെ അടയാളങ്ങള്‍ ആണെന്ന് പെട്ടന്ന് ഓര്‍മ്മ വന്നു. അതോ മരിച്ചു പോയ വെല്യച്ചന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞതോ?

Love and Faith

...In Love, if Love be Love, if Love be ours,
Faith and unfaith can ne'er be equal powers:
Unfaith in aught is want of faith in all.

...It is the little rift within the lute,
That by and by will make the music mute,
And ever widening slowly silence all.

...The little rift within the lover's lute,
Or little pitted speck in garner'd fruit,
That rotting inward slowly moulders all.

...It is not worth the keeping: let it go;
But shall it? answer, darling, answer, no.
And trust me not at all or all in all.

-Vivien's Song by Alfred, Lord Tennyson

ഹൃദയത്തിനു സൗന്ദര്യം നല്‍കുന്നത് അതിന്റെ ആര്‍ദ്രതയും മൃദുലതയും ആണ്. മുറിവുകള്‍ ഏറ്റു തഴമ്പിച്ച ഹൃദയത്തില്‍ നിന്ന് സൗന്ദര്യം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തം. കാരണം അവയ്ക്ക് ആര്‍ദ്രതയും മൃദുലതയും കുറയും.

P.S.: എന്റെ ഹൃദയം മുറിവേറ്റു തഴമ്പിച്ച ഒന്നാണ്.

ചുമടുതാങ്ങികള്‍

ചിലര്‍ ജീവിതത്തിലേക്ക് കടന്നു വരുന്നത് മുന്‍ നിശ്ചയിച്ചതു പോലെ ആണ്. കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചു കൊണ്ട് അവര്‍ കടന്നു വരും. ശാന്തമായ ജലപരപ്പില്‍ വീണ ഒരു കല്ലിന്റെ നിയോഗം പോലെ ഒരു നിമിഷം കൊണ്ട് ഒരു പിടി തിരകള്‍ സൃഷ്ടിച്ച് ആഴങ്ങളില്‍ പോയി മറയും. താന്‍ സൃഷ്‌ടിച്ച തിരകളുടെ ആയുസ്സോ, അവ ചെന്നെത്തുന്ന തീരങ്ങളില്‍ ഉണ്ടാക്കുന്ന ചലനങ്ങളെ പറ്റിയോ അറിയാതെ ...

അവളുടെ ഗന്ധം

ബന്ധങ്ങള്‍ വലിച്ചെറിയുന്നപോലെ അവള്‍ ഉപേക്ഷിച്ചു പോയ വസ്ത്രങ്ങളില്‍ നിന്നു മാത്രം അവളുടെ ഗന്ധം ഞാന്‍ അറിയുന്നു ...